ടെക്സാസ് കുവൈത്ത് ഓണം ആഘോഷിച്ചു
Monday, November 21, 2016 8:27 AM IST
കുവൈത്ത്: തിരുവന്തപുരം പ്രവാസി സംഘടനയായ ടെക്സാസ് കുവൈത്തിന്റെ ഓണാഘോഷ പരിപാടികൾ നവംബർ 18ന് അബാസിയയിലെ കമ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു. മെട്രോ മെഡിക്കൽ കെയർ സിഇഒ ഹംസ പയ്യന്നൂർ ഭദ്രദീപം തെളിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടെക്സാസിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം സംഘടനാംഗങ്ങൾക്ക് മെട്രോ മെഡിക്കൽ കെയറിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു.

പ്രസിഡന്റ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുമേഷ് സുധാകൻ, അരുൺ രാജഗോപാൽ, രാജൻ കാവുത്തർ, വർഗീസ് പോൾ, മീഡിയ കൺവീനർ ജിനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ജോണി കുമാറും സംഘവും അത്തപ്പൂക്കളവും കലാഭവൻ വിപിനും സംഘവും അവതരിപ്പിച്ച പാരമ്പര്യ കലകൾ, പത്മതീർഥി ഗാനവിരുന്ന്, തിരുവാതിരകളി, മാപ്പിളപാട്ട്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ്, ഓണസദ്യ എന്നിവയും ഹൃദ്യമായി.

റിപ്പോർട്ട്: സലിം കോട്ടയിൽ