വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം സമ്മാനിച്ചു
Monday, November 21, 2016 8:28 AM IST
കുവൈത്ത്: ജനതാ കൾചറൽ സെന്റർ (ജെസിസി) കുവൈത്തിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു. നവംബർ 18ന് ഫഹാഹീലുള്ള തക്കാര ഓഡിറ്റോറിയത്തിത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ പുരസ്കാരം സമർപ്പിച്ചു.

വാർഷിക പരിപാടികൾ പ്രശസ്ത സംവിധായകൻ ബാലു കിരിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുവനീർ പ്രകാശനം കൺവീനർ മധു എടമുട്ടത്തിന് നൽകി സൂര്യകൃഷ്ണമൂർത്തി നിർവഹിച്ചു. വൈക്കം മുഹമ്മദ്ബഷീർ ചെറുകഥാ രചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ അടൂർഗോപാലകൃഷ്ണൻ വിതരണം ചെയ്തു. പ്രമുഖവ്യവസായി കെ.ജി.എബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, കെഎംസിസി ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ബഷീർബത്ത, ജനറൽ സെക്രട്ടറി അബ്ദുൾ വഹാബ്, പ്രോഗ്രാം കൺവീനർ മാണിപാനൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു വിവിധ കലാപരിപാടികളും ഷൈജു പള്ളിപ്പുറം നയിച്ച കുവൈ റ്റ്മെലഡീസിന്റെ ഗാനമേളയും അരങ്ങേറി.

ഖലീൽ, ഷാജുദ്ദീൻ, അനിൽ, രാജേഷ്, പ്രശാന്ത്, മധു, ഷൈൻ, പ്രദീപ്, അബ്ദുൾ റഷീദ്, ബാലകൃഷ്ണൻ, രാമചന്ദ്രൻ, സമീർ, അബ്ദുൾ ഷുക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ