ജിംഗിൾസ് ബെൽസ് 2016: ഡിസംബർ 18ന്
Monday, November 21, 2016 8:35 AM IST
ലൂക്കൻ (അയർലൻഡ്): മാനവരാശിയുടെ രക്ഷക്കുവേണ്ടി ഭൂമിയിൽ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേൽക്കുവാൻ ഡബ്ലിൻ സീറോ മലബാർ ലൂക്കൻ യൂണിറ്റിന്റെ ഒത്തുചേരൽ ‘JINGLE BELLS 2016’ ഡിസബർ 18ന് (ഞായർ) നടത്തുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാനയോടു കൂടി St. Lor can’s School Palmerstown ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

കൂട്ടായ്മയിലെ അംഗങ്ങളുടെ കേക്ക് മത്സരവും ഓരോ യൂണിറ്റിന്റെയും ക്രിസ്മസ് കരോൾ മത്സരവും നടക്കും. ഉണ്ണിയേശുവിന്റെ പിറവിയുടെ ദൃശ്യാവിഷ്കാരവും സാന്തയുടെ വരവും ക്രിസ്മസ് ഡിന്നറും ആഘോഷ പരിപാടിയെ കൂടുതൽ വർണാഭമാക്കും. മികച്ച അംഗങ്ങളുടെ കേക്കുകൾ ലേലം ചെയ്തു കിട്ടുന്ന തുക നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും.

വിവരങ്ങൾക്ക്: ഫാ.ആന്റണി ചീരംവേലിൽ (089) 453 8926, ജോൺസൺ ചക്കാലയ്ക്കൽ (087) 130 0309.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ