ഫോമ ഷിക്കാഗോ റീജൺ പ്രവർത്തനോദ്ഘാടനം 27ന്
Monday, November 21, 2016 8:36 AM IST
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 27ന് (ഞായർ) വൈകുന്നേരം 6.30ന് മോർട്ടൻഗ്രാവിലുളള സെന്റ് മേരീസ് ക്നാനായ പളളി ഹാളിൽ (7800 Lyons St. Morton Yroke il 60053) നടത്തുന്നു.

ഷിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തുളള പ്രമുഖർക്കൊപ്പം ഫോമയുടെ വിവിധ നേതാക്കളും പങ്കെടുക്കും. ചടങ്ങിൽ ഷിക്കാഗോ റീജണിന്റെ നേതൃത്വത്തിൽ ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസുകളിൽ മലയാള ഭാഷ അംഗീകൃതമാക്കാൻ നടത്തുന്ന ഒപ്പ് ശേഖരണത്തിന്റെയും ഉദ്ഘാടനവും നടക്കും.

2016–18 വർഷത്തേയ്ക്കുള്ള സംഘടനയുടെ കർമപരിപാടികളെക്കുറിച്ചും 2018ൽ നടക്കുന്ന കൺവൻഷന്റെ വിജയത്തിനുവേണ്ടിയുളള പ്രവർത്തനങ്ങളെപ്പറ്റിയും യോഗം ചർച്ച ചെയ്യും.

വിവരങ്ങൾക്ക്: ബിജിലി ഫിലിപ്പ് ഇടാട്ട് 224 565 8268, സാൽബി പോൾ ചേന്നോത്ത് 847 800 3570, ജോൺ പാട്ടപ്പതി 847 312 7151, സിനു പാലക്കാത്തടം 847 529 4607, ആഷ്ലി ജോർജ് 847 693 1882.

റിപ്പോർട്ട്: വിനോദ് ഡേവിഡ് കൊണ്ടൂർ