ജിജോ പറോക്കാന്റെ സംസ്കാരം 23ന് മാമ്പ്രയിൽ
Monday, November 21, 2016 10:14 AM IST
മ്യൂണിക്ക്: മ്യൂണിക്കിൽ നിര്യാതനായ മ്യൂണിക്ക് ഇന്ത്യൻ ജനറൽ കോൺസുലേറ്റിലെ മാർക്കറ്റിംഗ് ഓഫീസർ ജിജോ പറോക്കാരന്റെ സംസ്കാരം 23 ന്(ബുധൻ) ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം മൂന്നിന് മാതൃ ഇടവകയായ അങ്കമാലിക്കടുത്തുള്ള മാമ്പ്ര സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും.

22 ന് രാവിലെ മ്യൂണിക്ക് എയർപോർട്ടിൽ നിന്നും ഖത്തർ എയർവേയ്സ് വഴി ബുധനാഴ്ച രാവിലെ 9.40ന് കൊച്ചി, നെടുംബാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഭാര്യ നിഷയും ബന്ധുമാത്രാദികളും ചേർന്ന് ഏറ്റുവാങ്ങും.

മാമ്പ്ര പറോക്കാരൻ സ്റ്റീഫന്റെയും പരേതയായ മേരിയുടെയും മകനാണ് ജിജോ. ഷാജൻ, ജോഷി എന്നിവർ സഹോദരങ്ങളാണ്. കൊളോണിൽ താമസിക്കുന്ന ഡേവിസ് വടക്കുംചേരിയുടെ സഹോദരി പുത്രനാണ് ജിജോ.

വിവരങ്ങൾക്ക്: 0091 9846202180, 9895823128, 9544621019.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ