ഗുഡലൂപ്പെ തീർത്ഥാടനം 2017 മാർച്ച് രണ്ടു മുതൽ ആറുവരെ
Tuesday, November 22, 2016 2:34 AM IST
ഷിക്കാഗോ: മെക്സിക്കോയിലെ വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേക്കു ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തിൽ 2017 മാർച്ച് രണ്ടാം വ്യാഴാഴ്ച രാവിലെ ആരംഭിച്ച് ആറാംതീയതി തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കത്തക്കവിധം ഭക്‌തിനിർഭരവും ആനന്ദപ്രദവുമായ തീർത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടോപ്പം മെക്സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവും കലാപരവുമായ മറ്റു സ്‌ഥലങ്ങളും സന്ദർശിക്കുന്നതാണ്.

ഗ്വാഡലൂപ്പെ തീർത്ഥാടനങ്ങൾക്കു നേതൃത്വം നല്കി പരിചയമുള്ള ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീർത്ഥാടനത്തിനു നേതൃത്വം നല്കുന്നു. മാത്യൂസ് പിൽഗ്രിമേജാണ് യാത്രാക്രമീകരണങ്ങൾ ചെയ്യുന്നത്. യാത്രചെലവ് 1,050 ഡോളർ.

ഇതിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ താഴെപറയുന്ന ആരുടെയെങ്കിലും പക്കൽ രജിസ്ട്രേഷൻ ഫോം, പാസ്പോർട്ടിന്റെ കോപ്പി, SHKC PARISH എന്നെ പേരിൽ 1,050 ഡോളറിന്റെ ചെക്ക് എന്നിവ നല്കി നവംബർ 30 നകം രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ഇൻഡിക്കുഴി 8476747869, തമ്പിച്ചൻ ചെമ്മാച്ചേൽ 6307886486, ഗ്രേസി വാച്ചാച്ചിറ 8479104621.

റിപ്പോർട്ട്: ബിനോയി കിഴക്കനടി