ഷിക്കാഗോ ക്നാനായ ഫൊറോനയിൽ വിശുദ്ധരെക്കുറിച്ച് എക്സിബിഷൻ
Tuesday, November 22, 2016 2:34 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, കാരുണ്യ ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച്, നവംബർ 13–നു ഞായറാഴ്ച രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം നാലു വരെ കാരുണ്യ പ്രവർത്തികൾ ചെയ്ത വിശുദ്ധന്മാരുടെ എക്സിബിഷൻ നടത്തുന്നു.

ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിലുള്ള ഈ പ്രദർശനത്തിൽ വിശുദ്ധരായ മൊളോക്കോയിലെ മറിയാനെ, മദർ തെരേസ, എലിസബത്ത് സീറ്റൺ, നിക്കോളാസ്, ജോൺ ബോസ്കോ, കാതറീൻ ഡ്രിസെൽ, മാക്സിമിലിയൻ കോൾബി, മൊളോകൈയിലെ ഡാമിയൻ, വിൻസെന്റ് ഡി പോൾ, പത്താം പീയൂസ് മാർപ്പാപ്പ, വാഴ്ത്തപ്പെട്ട അന്റോണി ഫ്രെഡറിക് ഒസാനാം, ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ എന്നിവരേപ്പറ്റിയുള്ള ഈ എക്സിബിഷനിൽ ആരാധനയും, ഈ വിശുദ്ധരേപ്പറ്റിയുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും.

ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, ജനറൽ കോർഡിനേറ്റർ രാജൻ കല്ലടാന്തിയിൽ, റീത്താമ്മ ആക്കാത്തറ, തങ്കമ്മ നെടിയകാലായിൽ, റ്റിജൊ കമ്മപറമ്പിൽ, ആൻസി ചേലക്കൽ, ടോമി കുന്നേൾരിൽ, ലിറ്റിൽ ഫ്ളവർ വാച്ചാച്ചിറ, ഫിലിപ്പ് പുത്തൻപുരയിൽ, സുജ ഇത്തിത്തറ, ഫിലോ നെടുവാമ്പുഴ, ബിനോയി കിഴക്കനടി, ജോസ് താഴത്തുവെട്ടത്തും, ഭക്‌തസംഘനകളുമാണ് നേതൃത്വം നല്കുന്നത്.

റിപ്പോർട്ട്: ബിനോയി കിഴക്കനടി