ഭാര്യയെ കാറിന്റെ പിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ
Tuesday, November 22, 2016 2:57 AM IST
ബർലിൻ: ഭാര്യയെ കാറിന്റെ പിന്നിൽ കെട്ടിയിട്ട് പൊതുനിരത്തിലൂടെ വലിച്ചിഴച്ച ജർമൻകാരനായ ഭർത്താവിന് പോലീസ് അറസ്റ്റു ചെയ്തു. ജർമനിയിലെ നീഡർസാക്സൻ സംസ്‌ഥാനത്തെ ഹാമ്മലിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

28 കാരിയായ ഭാര്യയെ മുപ്പത്തിയെട്ടുകാരനായ ഭർത്താവ് തിരക്കേറിയ ഹാമ്മൽ നഗരത്തിലെ പൊതു നിരത്തിൽ കാറിന്റെ പിന്നിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇപ്പോൾ അബോധാവസ്‌ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ