സ്നേഹസംഗമം സംഘടിപ്പിച്ചു
Tuesday, November 22, 2016 9:26 AM IST
കുവൈത്ത്: ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ ശരത്കാല സ്നേഹസംഗമം സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം അബൂബക്കർ തിക്കോടി നിർവഹിച്ചു. ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് വിഭീഷ് തിക്കോടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സെമീർ തിക്കോടി, ജിടിഎഫ് കൺവീനർ നദീർ തിക്കോടി, ട്രഷറർ ബോബി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. രുചികരമായ തനത് വിഭവങ്ങൾ പാചകം ചെയ്തത് അംഗങ്ങൾക്ക് വേറിട്ട അനുഭവമായി മാറി. സമാപന ചടങ്ങിൽ ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന രക്ഷാധികാരി അബു കോട്ടയിയിലിനെ ആദരിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു.

ഫിറോസ് കുളങ്ങര, ശെൽവരാജ്, നാഷാദ് ഹംസ, ഇസ്ഹാക്ക്, ഷുഹൈബ് മണലിൽ, അഫ്സൽ ശ്രുതി, ഹാഷിദ്, ഹനീഫ, ടി.കെ. വത്സരാജ്, നാഷാദ് പാലൂർ, നെജുമുദ്ദീൻ, കെ.കെ. ഷാജി, നാസർ നടമേൽ, മുജീബ് മണലിൽ, ശഫറീന നജ്മുദ്ദിൻ, അനുപമ വിഭീഷ്, തൻസീറ സമീർ, ജെഷിബ ജിതേഷ്, അനീഷ ഇഖ്ബാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ