നോവൽ പ്രകാശനവും ചർച്ചയും 25ന്
Tuesday, November 22, 2016 9:26 AM IST
കുവൈത്ത്: കുവൈത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈത്തിന്റെ നാലാമത് പുസ്തകമായ ‘ഒട്ടകകൂത്ത്’ എന്ന സംഘനോവലിന്റെ പ്രകാശനവും നോവൽ ചർച്ചയും നവംബർ 25ന് (വെള്ളി) നടക്കും. വൈകുന്നേരം അഞ്ചിന് അബാസിയയിലെ സക്സസ് ലൈൻ ഹാളിലാണ് പരിപാടി.

പ്രശസ്ത എഴുത്തുകാരൻ കരുണാകരൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ നോവലിസ്റ്റ് ബർഗ്മാൻ തോമസ്, പ്രഫ. ജോൺ മാത്യു തുടങ്ങിയവർ സംസാരിക്കും.

വിവരങ്ങൾക്ക്: കെ. ജവാഹർ 9940 4146, പ്രേമൻ ഇല്ലത്ത് 6073 3440, സതീശൻ പയ്യന്നൂർ 9916 1989.

റിപ്പോർട്ട്: സലിം കോട്ടയിൽ