കണ്ണൂർ ജില്ലാ എസ്വൈഎസിന് പുതിയ നേതൃത്വം
Tuesday, November 22, 2016 9:30 AM IST
ജിദ്ദ: കണ്ണൂർ ജില്ലാ എസ്വൈഎസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അബ്ദുള്ള കുപ്പം (ചെയർമാൻ), യൂസുഫ് മൗലവി മാണിയൂർ (വൈസ് ചെയർമാൻ), അബ്ദുള്ള പാലേരി (ഉപദേശക സമിതി അംഗം), അബ്ദുള്ള മാങ്കടവ് (പ്രസിഡന്റ്), ഷംസുദ്ദീൻ പായേത്ത്, എം.സി.എ. ഖാദർ, അബൂബക്കർ സിറ്റി, ഹാഷിം ചാലാട് (വൈസ് പ്രസിഡന്റുമാർ), അഷ്റഫ് തില്ലങ്കേരി (ജനറൽ സെക്രട്ടറി), അഷ്റഫ് കോയിപ്ര, കെ.പി. സലിം, നൗഷാദ് ചപ്പാരപ്പടവ്, ഹബീബ് വെളിയമ്പ്ര, റഫീഖ് കാടാച്ചിറ (ജോ. സെക്രട്ടറിമാർ), ആഷിർ കുറുവ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുൾ ബാരി ഹുദവി, കരീം ഫൈസി, ആലമ്പാടി ഉസ്താദ്, അബ്ദുള്ള കുപ്പം, സവാദ് പേരാമ്പ്ര, അഷ്റഫ് തില്ലങ്കേരി, ഹൈദർ പുളിങ്ങോം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ