ജിസാൻ ഒഐസിസി നോർക്ക കാമ്പയിൻ സംഘടിപ്പിച്ചു
Tuesday, November 22, 2016 9:30 AM IST
ജിസാൻ: ഒഐസിസി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക മെംബർഷിപ് കാമ്പയിൻ പ്രമുഖ സാമൂഹിക പ്രവർത്തകനും കേരള സംസ്‌ഥാന സർക്കാരിന്റെ സൗദിയിലെ നോർക്ക കൺസൾട്ടന്റുമായ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവാസി മലയാളികളും നോർക്കയിൽ അംഗങ്ങൾ ആക്കുന്നതിനെകുറിച്ചും ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ജിസാൻ മഹ്ബൂജിലുള്ള ബിരിയാണി ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒഐസിസി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം ആറ്റിങ്ങൽ അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ മജീദ് ചേറൂർ, പ്രകാശൻ നാദാപുരം, മനോജ് കരുമല, എബി മാത്യു, നാസർ കർബൂസ്, കെഎംസിസി നേതാക്കളായ ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂർ, സി.കെ. ഉസ്താദ്, താഹ പൊന്മാടത്, ഫ്രാൻസിസ് പാലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: 0502828185, 0502334382, 0531553238 (ജിസാൻ), 0551899710, 0509638731 (അബു അറിഷ്), 0558699786 (സമ്ത), 0537361964 (ബൈഷ്).

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ