കേളി യാത്രയയപ്പു നൽകി
Tuesday, November 22, 2016 9:31 AM IST
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനും സുലൈ ഏരിയ സുലൈവെസ്റ്റ് യൂണിറ്റ് അംഗവുമായ എ.വി.മോഹൻദാസിന് യാത്രയയപ്പു നൽകി.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോൺ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രകാശൻ, കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, കേന്ദ്ര സെക്രട്ടറി റഷീദ് മേലേതിൽ, ഏരിയ രക്ഷാധികാരി ഘടകം കൺവീനർ ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമൻ, ഗഫൂർ, ജാഫർ, ലിയാക്കത്, യൂനുസ്, യൂണിറ്റ്കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, മുസ്തഫ, സുരേഷ്, ജോസ്, ബിജു, ജയദേവൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറിയും മറ്റ് ഉപഹാരങ്ങൾ സുരേഷും ജയദേവനും സമ്മാനിച്ചു.

കോഴിക്കോട് ജില്ലയിലെ നല്ലളം സ്വദേശിയായ മോഹൻദാസ് കഴിഞ്ഞ 19 വർഷമായി സുലൈയിലെ ഒരു സ്റ്റീൽ കമ്പനിയിൽ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു.