ലിംക അവാർഡ് നൈറ്റ്: സംവാദവും ചർച്ചയും 26ന്
Tuesday, November 22, 2016 9:31 AM IST
ലണ്ടൻ: ലിംകയുടെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് അവാർഡ് നിശയുടെ ഭാഗമായി സംവാദവും ചർച്ചയും സംഘടിപ്പിക്കുന്നു. നവംബർ 26ന് (ശനി) ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിലാണ് പരിപാടി.

ബ്രെക്സിറ്റ്, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഇന്ത്യയിലെ നോട്ട് അസാധുവാക്കൽ തുടങ്ങിയ വിഷയങ്ങളിൽമേൽ നടക്കുന്ന സംവാദത്തിൽ തമ്പി ജോസ് മോഡറേറ്ററായിരിക്കും. അഡ്വ. ഡൊമിനിക് കാർത്തികപ്പിള്ളി, രാജി മാത്യു, ഫ്രാൻസിസ് മറ്റത്തിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

വേദിയുടെ വിലാസം: ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ, ഹീലിയേഴ്സ് റോഡ്, ഓൾഡ്സ്വാൻ, ലിവർപൂൾ L13 4DH.

വിവരങ്ങൾക്ക്: തമ്പി ജോസ് 07576983141, 07970944925.

dnt¸mÀ«v: _nPp ]oäÀ