അല മന്നാം വാർഷികം: മധുസ്മിത ബോറ നൃത്തം അവതരിപ്പിക്കുന്നു
Tuesday, November 22, 2016 9:33 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാഹിത്യ വേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) മൂന്നാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് പ്രശസ്ത ആസാമി നർത്തകി മധുസ്മിത ബോറ നൃത്തം അവതരിപ്പിക്കും. പ്രശസ്ത കൊറിയോ ഗ്രാഫർ അനീ ലില്ലി കോൾമാൻ അവതരിപ്പിക്കുന്ന കണ്ടംപററി ഡാൻസും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രശസ്ത ഗായകൻ തഹ്സീൻ മുഹമ്മദും സോഫിയ മണലിയും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടികളുടെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികളായ മനോജ് മത്തായി, കെ.കെ. ജോൺസ് എന്നിവർ അറിയിച്ചു.

നവംബർ 26ന് (ശനി) വൈകുന്നേരം അഞ്ചിന് വൈറ്റ് പ്ലെയിൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252 Soundview Ave) നടക്കുന്ന പരിപാടി കേരള മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. അല പ്രസിഡന്റ് ഡോ. രവി പിള്ള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.

പരിപാടിയുടെ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ഡോ. ജേക്കബ് തോമസ്, ടെറസൻ തോമസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഡോ. രവി പിള്ള 201 970 7275, ഡോ. ജേക്കബ് തോമസ് 718 406 2541, ടെറസൻ തോമസ് 914 255 0176.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി