തോമസ് പാറയിൽ അറ്റ്ലാന്റയിൽ നിര്യാതനായി
Tuesday, November 22, 2016 9:33 AM IST
അറ്റ്ലാന്റ: പൊയ്യപാറയിൽ പരേതനായ അപ്രേംകുട്ടിയുടേയും മറിയംകുട്ടിയുടേയും മകൻ തോമസ് പാറയിൽ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 26ന് (ശനി) 1.30ന് ലോഗൻവീൽ സെന്റ് അൽഫോൻസ ഫൊറോന ദേവാലയത്തിൽ ആരംഭിച്ച് സംസ്കാരം ഇറ്റേർണഹിൽ സെമിത്തേരിയിൽ.

ഭാര്യ ഷേർളി തൃശൂർ അമ്മാടം കാട്ടൂക്കാരൻ കുടുംബാംഗം. മക്കൾ: അപ്രേം, മരിയ. സഹോദരങ്ങൾ: പരേതയായ ജോളി, എലിസബത്ത് ജോസഫ് മൂഞ്ഞേലി പുത്തൻവേലിക്കര, കത്രീന ജോസഫ് കോട്ടൂർ (ജർമനി), മേരി ജോർജ് അരീക്കാടൻ (കാനഡ), അന്നമ്മ തോമസ് പുല്ലൂക്കര, സിസിലി കാഞ്ഞിര (യുഎസ്എ), റാണി ബേബി പുന്നേലിപ്പറമ്പിൽ, റോസ്മോൾ ജയിംസ് കവലക്കാട്ട്.

പൊതുദർശനം 25ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതുവരെ സ്നേൽവിൽ ഇറ്റേർണൽഹിൽ ഫ്യൂണറൽ ഹോമിൽ.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ