ഡബ്ല്യുഎംസി സീനിയർ സിറ്റിസൺ ഫോറം ഉദ്ഘാടനം ചെയ്തു
Tuesday, November 22, 2016 9:36 AM IST
ഡാളസ്: കേരള പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജണിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ ഫോറത്തിന് രൂപം നൽകി.

നവംബർ 16ന് ഇർവിംഗ് പസന്ത് കോൺഫറൻസ് ഹോളിൽ ചേർന്ന സമ്മേളനത്തിൽ ഫോറത്തിന്റെ ഉദ്ഘാടനം മുൻ ഡിജിപി ജേക്കബ് പുന്നൂസ് നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു. യോഗത്തിൽ അമേരിക്ക റീജൺ പ്രസിഡന്റ് ഷാജി രാമപുരം അധ്യക്ഷത വഹിച്ചു. ഫിലിപ്പ് തോമസ്(ചെയർമാൻ), സിസിൽ ചെറിയാൻ (ട്രഷറർ), ഫ്രാൻസിസ് ജോർജ്, ജോൺസൻ തലച്ചെല്ലൂർ, വർഗീസ് മാത്യു, ചെറിയാൻ അലക്സാണ്ടർ, ഹരിദാസ് തങ്കപ്പൻ, റവ. വിജു വർഗീസ്, ഫാ. ജോസഫ് നെടുമാൻകുഴിയിൽ, ഏലിക്കുട്ടി ഫ്രാൻസിസ്, തോമസ് രാജൻ (പിഎംഎം) ഷിജു ഏബ്രഹാം, സി.വി. ജോർജ്, വിൽസൻ വർഗീസ്, ചാക്കോ ഇട്ടി എന്നിവർ പ്രസംഗിച്ചു. അറുപത് വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

സീനിയർ സിറ്റിസൺ ഫോറത്തിന്റെ റീജൺ പ്രസിഡന്റായി പ്രഫ. ജോയി പല്ലാട്ടുമഠം, സെക്രട്ടറിയായി ജോസ് വർഗീസ് എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് ഷാജി രാമപുരം അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ