സിറ്റി ക്ലിനിക്ക് കേരളോത്സവം 2016: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
Tuesday, November 22, 2016 9:37 AM IST
കുവൈത്ത്: പ്രവാസി മലയാളികൾക്കായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക് കേരളോൽസവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ഡിസംബർ ഒമ്പതിന് (വെള്ളി) രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് കേരളോത്സവം അരങ്ങേറുക.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.welfarekeralakuwait.com എന്ന വെബ് സൈറ്റിലൂടെ മുഴുവൻ പേര് രെജിസ്റ്റർ ചെയ്യാം. ചെസ്റ്റ് നമ്പർ ഉൾപ്പെടെ മത്സരവിവരങ്ങൾ രജിസ്റ്റർ ചെയ്ത ഉടൻ മത്സരാർഥികൾക്ക് ഉടൻ ഇമെയിലിൽ ലഭ്യമാകും. ഏഴു വിഭാഗങ്ങളിലായി 65 ഇനങ്ങളിലായി മത്സരങ്ങൾ അരങ്ങേറും. മത്സരങ്ങൾക്കായി 10 വേദികൾ സജ്‌ജീകരിക്കുന്നുണ്ട്. വ്യക്‌തിഗത ഇനങ്ങൾക്ക് പുറമെ ഒപ്പന, ഗാനചിത്രീകരണം, സംഘനൃത്തം, തിരുവാതിരകളി, മാർഗംകളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും മത്സരങ്ങൾ നടക്കും. രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴ് ആണ്. രചനാ മത്സരങ്ങൾ, മാപ്പിളഗാനം (ആൺകുട്ടികളും പെൺകുട്ടികളും), കവിതാലാപനം (ആൺകുട്ടികളും പെൺകുട്ടികളും), ഷോർട്ട് ഫിലിം മത്സരം എന്നീ ഇനങ്ങൾക്ക് രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്നാണ്.

വിവരങ്ങൾക്ക്: അബാസിയ 50852442, 66523882, ഫഹാഹീൽ 98765446, 66610075, ഫർവാനിയ 99588431, 97218414, സാൽമിയ 66354621, 55238583.

റിപ്പോർട്ട്: സലിം കോട്ടയിൽ