കുടുംബസംഗമവും ഗുരുപൂജയും
Tuesday, November 22, 2016 9:41 AM IST
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജയും കുടുംബസംഗമവും 13ന് സംഘടിപ്പിച്ചു. മത്തിക്കരെ മുത്യാലമ്മ നഗറിലുള്ള ഓംകാരത്തിൽ നടന്ന പരിപാടിയിൽ ഗുരുപൂർണ പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, വിശദീകരണം തുടങ്ങിയ കാര്യക്രമങ്ങളും നടന്നു. സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം വഹിച്ചു.