സീനിയർ ഫോറം വാർഷികവും വയോജന ദിനാചരണവും
Tuesday, November 22, 2016 9:41 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫോറം നടത്തുന്ന വാർഷിക ദിനവും അസോസിയേഷന്റെ ഓണം റിവ്യൂ യോഗവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ബാണാശങ്കരി സെക്കൻഡ് സ്റ്റേജിൽ ബിഡിഎ കോംപ്ലക്സിനു സമീപമുള്ള ജെഎസ്എസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കലാപരിപാടികൾ, ഹോർട്ടിസ് ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന, വിവിധ രോഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, സീനിയർ സിറ്റിസൺ കാർഡ് കാംപയിൻ തുടങ്ങിയവയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.