സുവർണ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
Tuesday, November 22, 2016 9:41 AM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിന്റെ നേതൃത്വത്തിലുള്ള സുവർണ ക്ലിനിക്കിന്റെ ഉദ്ഘാടനം ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി നിർവഹിച്ചു. ചടങ്ങിൽ ശാഖ ചെയർമാൻ കെ.ജെ. ബൈജു അധ്യക്ഷത വഹിച്ചു. റാക്ഷി ഡയഗ്നോസ്റ്റിക് സെന്റർ എംഡി ഡോ. രാമെഗൗഡ, ഡോ. രജനി സതീഷ് എന്നിവർ പങ്കെടുത്തു. ബംഗളൂരു മലയാളിയും ഫാമിലി ഫിസിഷ്യയുമായ ഡോ. രജനി സതീഷ് ആണ് കൺസൾട്ടിംഗിന് നേതൃത്വം നല്കുന്നത്.

സമൂഹത്തിലെ എല്ലാ തുറയിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലിനിക്ക് ക്രമീകരിച്ചിരിക്കുന്നത്. കമ്മനഹള്ളിയിലെ രാമയ്യ ലേഔട്ടിലെ തേർഡ് ക്രോസിലാണ് ക്ലിനിക്ക് സ്‌ഥിതിചെയ്യുന്നത്.

രാവിലെ 9.30 മുതൽ 11.30 വരെയാണ് മോണിംഗ് കൺസൾട്ടേഷൻ. അത്യാവശ്യം വേണ്ട രക്‌തപരിശോധനയ്ക്കും ക്ലിനിക്കിൽ സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9448172775, 9448998384.