പി.സി മാത്യു നിര്യാതനായി
Wednesday, November 23, 2016 3:03 AM IST
ഡാളസ്: മാവേലിക്കര കടവിൽ പി.സി. മാത്യു (ബേബിച്ചൻ – 81) നിര്യാതനായി. ഭാര്യ: സൂസമ്മ മാത്യു (അമ്മാൾ) മാവേലിക്കര ആലിന്റെതെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു– ലജി മാത്യു (ഡാളസ്), ഡോ. ബെറ്റി സാം മാത്യു – മാത്യു മാത്യൂസ് (ന്യൂജേഴ്സി), ഡോ. സുമ മേരി നൈനാൻ – നൈനാൻ പണിക്കർ (ദുബായ്), ഡോ. സുജ സൂസൻ – അനു ഡേവിഡ് (മസ്കറ്റ്).

സംസ്കാരം നവംബർ 25–നു വെള്ളിയാഴ്ച തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക്: റവ. രാജു ദാനിയേൽ (ഡാളസ്) 214 476 6584.

റിപ്പോർട്ട്: പി.പി. ചെറിയാൻ