ഫോമാ മെട്രോ റീജൺ പ്രവർത്തനോദ്ഘാടനം നടത്തി
Wednesday, November 23, 2016 3:04 AM IST
ന്യൂയോർക്ക്: ഫോമാ മെട്രോ റീജിന്റെ 2016– 18–കാലയളവിലേക്കുള്ള പ്രവർത്തനോദ്ഘാടനം ന്യൂയോർക്ക് ക്യൂൻസിലുള്ള രാജധാനി റെസ്റ്റോറന്റിൽ വച്ചു 2016 നവംബർ 20–നു ശനിയാഴ്ച വൈകിട്ട് ആറിനു നിർവഹിച്ചു. റീജണൽ വൈസ് പ്രസിഡന്റ് വർഗീസ് കെ. ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ റീജണിന്റെ ഭാഗമായ എട്ടു അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു.

റീജൺ സെക്രട്ടറിയായി ചാക്കോ കോയിക്കലേത്ത്, ട്രഷററായി മാത്യു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ഭാവി പരിപാടികൾക്കായി സജി ഏബ്രഹാം, വർഗീസ് ചുങ്കത്തിൽ, സ്റ്റാൻലി കളത്തിൽ, ഡോ. ജേക്കബ് തോമസ് എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ബേബി ഊരാളിൽ, ഫോമാ മുൻ ജനറൽ സെക്രട്ടറി ഫൈസൽ എഡ്വേർഡ്, മുൻ പബ്ലിക് റിലേഷൻ ഓഫീസർ ജോസ് ഏബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു. 2018–ൽ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ജോസ് ഏബ്രഹാമിന് റീജിയണിന്റെ പൂർണ പിന്തുണ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം