സ്വിറ്റ്സർലന്റിൽ സമ്പന്നതയുടെ നടുവിലും, 73,000 കുട്ടികൾ ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട്
Wednesday, November 23, 2016 3:05 AM IST
സൂറിച്ച് : സമ്പന്നമായ സ്വിറ്റസർലണ്ടിൽ 73,000 കുട്ടികൾ ദരിദ്രരായി ജീവിക്കുന്നതായി റിപ്പോർട്ട്. മൂന്നിരട്ടിയിലധികം കുട്ടികൾ ദാരിദ്ര ഭീഷണി നേരിടുകയും ചെയ്യുന്നു. സ്വിസ് ഫെഡറൽ സ്റ്റഡിസാണ് ഇതു വെളിപ്പെടുത്തിയത്.

അതായത് 73 000 കുട്ടികൾ രാജ്യത്തു കടുത്ത പട്ടിണിയിലും 2,34,000 കുട്ടികൾ അവശ്യസാഹചര്യങ്ങളില്ലാതെ ദാരിദ്ര്യ ത്തിന്റെ നിഴലിലാണെന്നുമാണ് . അഞ്ചിലൊരു കുട്ടിയെ ഇതു ബാധിക്കുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഓരോ രണ്ടാമത്തെ കുട്ടിയും പട്ടിണിയിലും ഓരോ അഞ്ചിലൊന്ന് കുട്ടിയും ദാരിദ്ര ഭീഷണിയിലൂടെ നിഴലിലുമാണ്.

മാതാപിതാക്കന്മാരുടെ തൊഴിൽ ദൗർലഭ്യമാണ് കുട്ടിക ളുടെ ദാരിദ്രത്തിന്റെ പ്രധാന കാരണമെന്നു സ്വിസ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം വെളിപ്പെടുത്തി. ഏകദേശം 30 ശത മാനം കുട്ടികളെയാണ് ദാരിദ്രം ബാധിച്ചിരിക്കുന്നത്. ശരിയായ ശമ്പളമില്ലാത്തതും തൊഴിലില്ലാത്തതുമാണ് ഇവർ ദാരിദ്രത്തിലാകാൻ പ്രധാനകാരണങ്ങൾ.

മറ്റൊരു കാരണം ഈ കുട്ടികൾ മാതാപിതാക്കന്മാരിൽ, ഏതെങ്കിലും ഒരാളൊടൊപ്പമാണ് വളരുന്നത് എന്നതാണ്. ഒരാളുടെ വരുമാനത്തിൽ കുട്ടികൾക്ക് ആവശ്യമായ അവശ്യസൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. മറ്റുകുട്ടികൾക്ക് വീടുകളിൽ സ്വന്തം മുറികളും, വിനോദങ്ങളുമൊക്കെയുള്ളപ്പോൾ, ഈ 30 ശതമാനത്തിന് അയൽപക്കത്തെ വീടുകളുടെ ആശ്രയിക്കേണ്ടതായി വരുന്നു. ഈ കുട്ടികൾ മറ്റുള്ളവരുടെ ശല്യങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നു.

പലമാതാപിതാക്കന്മാരുടെയും വരുമാനം തങ്ങളുടെ തന്നെ ചിലവുകൾക്ക് പര്യാപ്തമല്ലാത്തതിനാൽ കുട്ടികളുടെ പല ആവശ്യങ്ങളും അവർക്കു വെട്ടിക്കുറയേക്കേണ്ടി വരുന്നു. കുട്ടികൾക്കു വർഷത്തിൽ ഒരാഴ്ച്ച പോലും അവധിക്കാലം ആഘോഷിക്കുവാൻ ഈ മാതാപിതാക്കന്മാർക്ക് സാധിക്കുന്നില്ല.

കാരിത്താസ് ഈയിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ സ്വിറ്റ്സർലന്റിൽ വളരെ കുറച്ചു തുക മാത്രമാണ് കുടുംബ സുരക്ഷയ്ക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. കുടുംബക്ഷേമ പ്രവർത്തനങ്ങൾ മെ ച്ചപ്പെടുത്തുവാനായി ഫാമിലി ബെനഫിറ്റ് ഉടനടി വർധിപ്പി ക്കേണ്ടതിന്റെ ആവശ്യകത അവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ സ്വിസിലെ കുട്ടികളുടെ അവസ്‌ഥ തീരെ മോശമല്ലങ്കിലും, നോർവെ, ഡെൻമാർക്ക്, സ്വീഡൻ, നെതർലാൻഡ് എന്നിവടങ്ങളിലാണ് കുട്ടികൾ കൂടുതൽ സുരക്ഷിതർ. യൂറോപ്പിലെ നാലി ലൊരു കുട്ടിവീതം സാമൂഹിക അസമത്വത്തിന് ഇരയാകു ന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ കുട്ടികൾ പട്ടിണി അനുഭവിക്കുന്നത് റുമേനിയയിലും, ഏറ്റവും കുറവ് ദാരിദ്ര്യമനുഭാവിക്കുന്നത് സ്വീഡനിലുമാണ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ