സ്വിറ്റ്സർലൻഡിൽ ഇൻഷ്വറൻസ് പോളിസികൾ മാറ്റിയെടുക്കുവാൻ നവംബർ 30 വരെ സമയം
Wednesday, November 23, 2016 7:39 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ ഇൻഷ്വറൻസ് കമ്പനികൾ മാറുവാൻ ആഗ്രഹിക്കുന്നവർക്ക് രണ്ടാഴ്ച കൂടി സമയം. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് പോളിസികളിൽ തങ്ങൾക്കിഷ്‌ടമുള്ളത് തെരഞ്ഞെടുക്കുവാൻ നവംബർ 30 വരെ സമയം ഉണ്ട്.

രണ്ടു മാസം മുമ്പ് ആരോഗ്യ മന്ത്രി അലൈൻ, ബെർസെറ്റ് 2017 ൽ ഇൻഷ്വറൻസ് പ്രീമിയം 4.5 ശതമാനം വർധിപ്പിക്കുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ ഏകദേശം 5.8 ശതമാനം വരെ ഇത് വർധിക്കാമെന്ന് ഇൻഷ്വറൻസ് വക്‌താക്കൾ സൂചന നൽകുന്നു. ഇത് രേഖാമൂലം ഉപഭോക്‌താക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ പോളിസികൾ മാറ്റുന്നതിന് ഈ മാസം അവസാനം വരെ സമയവുമുണ്ട്.

പുതിയ പോളിസി എടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29ന് (ചൊവ്വ) മുമ്പ് രജിസ്ട്രേഡ് പോസ്റ്റായി തങ്ങളുടെ രാജിക്കത്ത് നിലവിലുള്ള കമ്പനികൾക്ക് നൽകിയിരിക്കണം. അതല്ലെങ്കിൽ ഏതെങ്കിലും ഏജൻസികളിൽ 30ന് നേരിട്ട് നൽകി രസീത് കൈപ്പറ്റിയിരിക്കണം.

കംമ്പാരീസിന്റെ പഠനമനുസരിച്ച് 2015 ൽ 8.6 പേരാണ് ഇൻഷ്വറൻസ് ധാതാവിനെ മാറ്റിയെടുത്തത്. അത് ഏകദേശം ഏഴു ലക്ഷത്തോളം വരും. 1996 ൽ ഇൻഷ്വറ ൻസ് നിയമം പാസായശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഉപഭോക്‌താക്കളുടെ കമ്പനി മാറ്റമാണ് ഈ വർഷമുണ്ടാകാൻ പോകുന്നത്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ