ബിനോയി പൊന്നാട്ട് പിഎംഎഫ് യുകെ കോഓർഡിനേറ്റർ
Wednesday, November 23, 2016 7:39 AM IST
മാഞ്ചസ്റ്റർ: ആഗോള പ്രവാസി മലയാളി ഫെഡറേഷൻ യുകെയുടെ കോഓർഡിനേറ്റർ ആയി ബിനോയി പൊന്നാട്ടിനെ നിയമിച്ചതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

കെഎസ്സിജെയുടെ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ് ബിനോയി പൊന്നാട്ട്. കെഎസ്സി ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കേരള കോൺഗ്രസ്–ജെ മുൻ സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിനോയി 2001 മുതൽ 2006 വരെ കെഎസ്സിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ, പുറപ്പുഴ പൊന്നാട്ട് പരേതനായ പി.എ ജോസഫിന്റെ പുത്രനാണ്. പാലാ രാമപുരം വടക്കേടത്ത് കുടുംബാംഗമായ ജെൻസിയാണ് ഭാര്യ.

യുകെയുടെ കോഓർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട ബിനോയി പൊന്നാട്ടിനെ പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കളായ ജോസ് കാനാട്ട്, ജോർജ് പടിക്കകുടി എന്നിവർ അനുമോദിച്ചു .

റിപ്പോർട്ട്: ഷിജി ചീരംവേലിൽ