എംഎംസിഎ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി
Wednesday, November 23, 2016 7:42 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ മലയാളി കൾചറൽ അസോസിയേഷൻ (എംഎംസിഎ) ശിശുദിനം ആഘോഷിച്ചു. വിഥിൻഷോ സെന്റ് ജോൺസ് സ്കൂൾ ഹാളിൽ നടന്ന ആഘോഷ പരിപാടികളിലും മത്സരങ്ങളിലും നൂറ് കണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.

രാവിലെ എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി. പ്രസംഗമത്സരം, ക്വിസ് മത്സരം, ഡ്രോയിംഗ്, ഫാൻസിഡ്രസ് എന്നീ ഇനങ്ങളിലെല്ലാം കുട്ടികൾ മികച്ച നിലവാരം പുലർത്തി. ബോബി ആലഞ്ചേരി, സജി സെബാസ്റ്റ്യൻ, റിൻസി സജിത്ത് എന്നിവർ വിധികർത്താക്കളായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ 2017 ജനുവരി ഏഴിന് നടക്കുന്ന ക്രിസ്മസ്–പുതുവത്സര ആഘോഷത്തിൽ വിതരണം ചെയ്യും. ചടങ്ങിൽ എംഎംസിഎയുടെ 2017 ലെ കലണ്ടറിന്റെ പ്രകാശനം പ്രസിഡന്റ് ജോബി മാത്യു വൈസ് പ്രസിഡന്റ് പി.കെ. ഹരികുമാറിനു നൽകി നിർവഹിച്ചു. സെക്രട്ടറി അലക്സ് വർഗീസ് പ്രസംഗിച്ചു. ആഘോഷങ്ങൾക്ക് ജോബി മാത്യു, പി.കെ. ഹരികുമാർ, സിബി മാത്യു, മനോജ് സെബാസ്റ്റ്യൻ, സാബു പുന്നൂസ്, മോനച്ചൻ ആന്റണി, ജനീഷ് കുരുവിള, ബോബി ചെറിയാൻ തുടങ്ങിയവർ നേത്യത്വം നല്കി.