നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് 25ന്
Wednesday, November 23, 2016 8:44 AM IST
കുവൈത്ത്: അബാസിയയിൽ ഒഐസിസി സംഘടിപ്പിച്ച നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പിന്റെ വിജയത്തെതുടർന്ന് ജനങ്ങളുടെ അഭ്യർഥന മാനിച്ച് വീണ്ടും നവംബർ 25ന് (വെള്ളി) ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പോപ്പിൻസ് ഹാളിലാണ് ക്യാമ്പ്. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഏരിയകളിലേക്ക് ക്യാമ്പയിൻ വ്യാപിപ്പിക്കാനും ഒഐസിസി തീരുമാനിച്ചു.

ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒരു സെറ്റ് പാസ്പോർട്ട് കോപ്പി വീസയോടുകൂടിയത് രണ്ട് ഫോട്ടോ എന്നിവ നോർക്കയ്ക്കും ഒരു സെറ്റ് പാസ്പോർട്ട് കോപ്പി വീസയോടുകൂടിത്, ഒരു ഫോട്ടോ ക്ഷേമനിധിക്കും കൊണ്ടുവരേണ്ടതാണ്.

വിവരങ്ങൾക്ക്: അനുരൂപ് കണ്ണൂർ 55958568, ഷാനു തലശേരി 94020307, റസാക്ക് ചെറുതുരുത്തി 99513524.

റിപ്പോർട്ട്: സലിം കോട്ടയിൽ