സൗദിയിൽ അരലക്ഷത്തോളം വിദേശികൾ തൊഴിൽ രഹിതർ
Wednesday, November 23, 2016 8:47 AM IST
ദമാം: സൗദിയിൽ 58,027 വിദേശികൾ തൊഴിൽ രഹിതരാണെന്ന് സൗദി ജനറൽ സ്റ്റാറ്റക്സിസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റിലെ കണക്കു പ്രകാരമുള്ളതാണ് ഈ റിപ്പോർട്ട്.

സൗദിയിലെ തൊഴിൽ രഹിതരിൽ 7.7 ശതമാനം വിദേശികളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിദേശിയരായ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ വർധവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 35,500 പേർക്കാണ് തൊഴിൽ നഷ്‌ടമായത്.

സംഘർഷങ്ങൾ നടക്കുന്ന സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുട എണ്ണം വർധിച്ചത് വിദേശ തൊഴിൽ രഹിതരുടെ എണ്ണത്തിലുള്ള വർധനവിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം കൃത്യമായ ജോലിയില്ലാതെ ഫ്രീ വീസ എന്ന പേരിൽ അറിയപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും രാജ്യത്ത് കൂടുതലാണെന്ന് ശൂറാ കൗൺസിൽ മാനവ വിഭവശേഷി സമിതി അംഗം ഡോ. മുഹമ്മദ് അൽ ഹുനൈസി അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം