മരിച്ചവർക്കായി ദിവ്യബലി
Wednesday, November 23, 2016 8:49 AM IST
ബംഗളൂരു: അൾസൂർ സെന്റ് സെബാസ്റ്റ്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അൾസൂർ ലൂർദ് മാതാ ദേവാലയത്തിൽ 26 ന് ഉച്ചകഴിഞ്ഞ് 3.30ന് മരിച്ചവരുടെ ഓർമയ്ക്കായി ദിവ്യബലി അർപ്പിക്കും. തുടർന്ന് ഒപ്പീസും നടത്തും. ഫാ. സെബാസ്റ്റ്യൻ പയ്യപ്പള്ളി മുഖ്യകാർമ്മികത്വവും ഫാ. ടോമി കാട്ടാംപള്ളി സഹകാർമികത്വവും വഹിക്കും.