അൾസൂർ സീറോ മലബാർ ട്രസ്റ്റ് രൂപീകരിച്ചു
Wednesday, November 23, 2016 8:50 AM IST
ബംഗളൂരു: അൾസൂരിൽ സീറോ മലബാർ ട്രസ്റ്റ് രൂപീകരിച്ചു. ഫാ. സെബാസ്റ്റ്യൻ പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.ജെ. ജേക്കബ് ട്രസ്റ്റിയായും ബേബി കോയിക്കര അസോസിയേറ്റ് ട്രസ്റ്റിയായും ടോണി അഗസ്റ്റിൻ സെക്രട്ടറിയായും മിനി വർഗീസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കെ.കെ. ജോസ്, ജോയ് വാളൂരാൻ, ജോസ് ജയിംസ്, സുനിൽ കുളമാക്കൻ, ലീന തോമസ്, ഫാ. ടോമി കാട്ടാമ്പിള്ളി, ബ്രദർ മിഥുൻ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.