ദമാം മീഡിയ ഫോറം പിന്തുണ പ്രഖ്യാപിച്ചു
Wednesday, November 23, 2016 10:15 AM IST
ദമാം: കേരളത്തിലെ കോടതികളിൽ നിന്നും മാധ്യമ പ്രവർത്തകരെ വിലക്കിയ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 24ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചി ടൗൺ ഹാളിൽ ട്രേഡ് യൂണിയൻ, ബഹുജന, മാധ്യമ പ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യ സംരക്ഷണ കൺവൻഷൻ നടത്തുന്നു.

കൺവൻഷന് പിന്തുണ പ്രഖ്യാപിച്ച് ദമാം മീഡിയ ഫോറത്തെ പ്രതിനിധീകരിച്ചു മംഗളം ദമാം റിപ്പോട്ടർ ചെറിയാൻ കിടങ്ങന്നൂർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം