സ്വിറ്റ്സർലൻഡ് ഏറ്റവും വലിയ സമ്പന്നമായ രാജ്യം
Wednesday, November 23, 2016 10:17 AM IST
ജനീവ: കോടീശ്വരൻമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടും ലോകത്തെ ഏറ്റവും വലിയ സമ്പന്നമായ രാജ്യം സ്വിറ്റ്സർലൻഡ് തന്നെ. ക്രെഡിറ്റ് സ്വിസ് തയാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം.

ഒരു സ്വിസ് പൗരന്റെ ശരാശരി സ്വത്ത് 561,900 ഡോളർ മതിക്കുന്നതാണ്. ലോക ശരാശരിയെ അപേക്ഷിച്ച് 11 മടങ്ങ് അധികമാണിത്. കഴിഞ്ഞ വർഷം സ്വിസ് പൗരൻമാരുടെ സമ്പത്ത് കണക്കാക്കിയത് 567,100 ഡോളറായിരുന്നു. ഇതിൽ ചെറിയ കുറവ് ഇക്കുറി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല രാജ്യത്തെ കോടീശ്വരൻമാരുടെ എണ്ണത്തിൽ 58,000 പേരുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ