ഒരാഴ്ചക്കുള്ളിൽ ഡ്യൂട്ടിയിൽ കൊല്ലപ്പെട്ട ഓഫീസർമാരുടെ എണ്ണം അഞ്ചായി
Thursday, November 24, 2016 6:59 AM IST
ഡിട്രോയ്റ്റ്: വയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ഡ്യൂട്ടിയിലിരിക്കെ നവംബർ 22ന് വെടിയേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോളിൻ റോസ് എന്ന ഇരുപത്തൊൻപതുകാരനായ ഓഫീസർ 23ന് മരിച്ചതോടെ അമേരിക്കയിൽ ഒരാഴ്ചക്കുള്ളിൽ കൊല്ലപ്പെട്ട ഓഫീസർമാരുടെ എണ്ണം അഞ്ചായി. അതേസമയം ഈ വർഷം ഇതുവരെ 60 പേർ കൊല്ലപ്പെട്ടു.

വയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പോലീസ് ഓഫീസർമാരിൽ ആദ്യമായാണ് ഒരാൾ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെടുന്നതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് അറിയിച്ചു.

മോഷണത്തിനു ശ്രമിച്ച ഒരു വ്യക്‌തിയെ ചോദ്യം ചെയ്യുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് കൂടുതൽ പോലീസ് സംഭവസ്‌ഥലത്തേയ്ക്ക് കുതിച്ചെത്തിയങ്കിലും തലക്ക് വെടിയേറ്റു നിലത്തുകിടക്കുന്ന റോസിനെയാണ് കണ്ടെത്താനായതെന്ന് പോലീസ് സർജന്റ് മൈക്കിൾ വുഡി പറഞ്ഞു.

പോലീസ് ഓഫീസർമാർക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ ഗവർണർ ഗ്രേഗ് ഏമ്പട്ട് ഉത്കണ്ഠ രേഖപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ