ക്നാനായ യുവജനോത്സവം 26ന്
Thursday, November 24, 2016 7:02 AM IST
ബർമിംഗ്ഹാം: യുകെകെസിഎയുടെ യുവജന വിഭാഗമായ യുകെകെസിവൈഎല്ലിന്റെ (യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗ്) യുവജനോത്സവം നവംബർ 26ന് (ശനി) നടക്കും.

ബർമിംഗ്ഹാമിലെ യുകെകെസിഎ ആസ്‌ഥാന മന്ദിരത്തിരത്ത് അരങ്ങേറുന്ന യുവജനോത്സവം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. കെസിവൈഎൽ പ്രസിഡന്റ് ഷിബിൻ ജോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെസിവൈഎൽ ചാപ്ലിനും സീറോ മലബാർ രൂപത വികാരി ജനറാളുമായ ഫാ. സജി മലയിൽപുത്തൻപുര, യുകെകെസിവൈഎൽ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാമത്സരങ്ങൾ അരങ്ങേറും.

യുവജനോത്സവത്തിന് ഷിബിൻ വടക്കേക്കര, ജോണി മലേമുണ്ടയിൽ, ഡേവിസ് മൂരിക്കുന്നേൽ, സ്റ്റീഫൻ ഫിലിപ്പ്, സ്റ്റീഫൻ പുളിമ്പാറയിൽ, യുകെകെസിവൈഎൽ ഡയറക്ടർമാരായ സിന്റോ വെട്ടുകല്ലേൽ, ജോമോൾ പൗവത്തേൽ എന്നിവർ നേതൃത്വം നൽകും.