കരോൾ ഗാനമത്സരം
Thursday, November 24, 2016 8:02 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിന്റെ യുവജനസംഘടനയായ സാബിയോയുടെ ആഭിമുഖ്യത്തിൽ ഇന്റർപാരിഷ് കരോൾ ഗാനമത്സരം ’നതാലീസ് ക്രിസ്റ്റി’ ഡിസംബർ 18ന് നടക്കും. ഉച്ചയ്ക്ക് 12 മുതൽ മത്തിക്കരെ ഫൊറോനാ ദേവാലയത്തിലാണ് മത്സരങ്ങൾ. ഗ്രാമി അവാർഡ് ജേതാവായ വയലിനിസ്റ്റ് മനോജ് ജോർജ്, സംഗീത സംവിധായകൻ ഫാ. അഗസ്റ്റിൻ പുത്തൻപുര, പിന്നണിഗായിക സെലിൻ ജോസ് എന്നിവർ വിധികർത്താക്കളായിരിക്കും. ഒന്നാം സ്‌ഥാനക്കാർക്ക് 15,000 രൂപ കാഷ് അവാർഡ് നല്കും. രണ്ടാം സ്‌ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്‌ഥാനത്തെത്തുന്നവർക്ക് 7,000 രൂപയുമാണ് സമ്മാനം.