ബ്രിക്സ് വിദ്യാർഥിസംഗമം
Thursday, November 24, 2016 8:02 AM IST
ബംഗളൂരു: സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന്റെയും (സൈം) ബ്രിക്സ് ബിസിനസ് സ്കൂൾസ് അസോസിയേഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ എട്ടാമത് ബ്രിക്സ് വിദ്യാർഥിസമ്മേളനം സംഘടിപ്പിച്ചു.

17ന് രാവിലെ 9.30ന് ബംഗളൂരു സൈം കാമ്പസിൽ ആരംഭിച്ച സമ്മേളനം ഏജീസ് ലിമിറ്റഡ് ഡയറക്ടർ മിലിന്ദ് ചലിസ്ഗാവോങ്കർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ജെ. ഫിലിപ് പ്രസംഗിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ബ്രിക്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.