വിൻസെന്റ് ഡി പോൾ സൊസൈറ്റി ബംഗളൂരു കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, November 24, 2016 8:06 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ കീഴിൽ പുതിയതായി രൂപീകരിച്ച സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആദ്യത്തെ ബംഗളൂരു കൗൺസിലിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ടോം തോമസ് (സെന്റ് തോമസ് ചർച്ച്, ജാലഹള്ളി), വൈസ് പ്രസിഡന്റായി അജിത്ത് ലിയോ (സാന്തോം ചർച്ച്, ഹുളിമാവ്), സെക്രട്ടറിയായി രാജേഷ് ജോസഫ് (സെന്റ് തോമസ് ചർച്ച്, ജാലഹള്ളി). ട്രഷററായി ടോജി മാത്യു (സെന്റ് തോമസ് ചർച്ച്, ധർമ്മാരാം), വനിതാ പ്രതിനിധിയായി അമ്മു മാത്യു (സെന്റ് തോമസ് ചർച്ച്, ധർമ്മാരാം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ധർമാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു.