സന്ദർലൻഡിൽ നൈറ്റ് വിജിൽ 25ന്; ഫാ. ഷാജി തുമ്പേച്ചിറ നയിക്കും
Friday, November 25, 2016 4:04 AM IST
സന്ദർലൻഡ്: പ്രശസ്ത ക്രൈസ്തവ സംഗീത ഗാന രചയിതാവും സംഗീത സംവിധായകനും വചന പ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ നയിക്കുന്ന നൈറ്റ് വിജിൽ സന്ദർലാൻഡിൽ നവംബർ 25ന് (വെള്ളി) നടക്കും.

വൈകുന്നേരം സന്ദർലൻഡ് സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കുന്ന പ്രത്യേക നൈറ്റ് വിജിൽ ശുശ്രൂഷയിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ