ഉഴവൂർ സംഗമം ഉദ്ഘാടനം ചെയ്തു
Friday, November 25, 2016 4:45 AM IST
മെൽബൺ: ഉഴവൂരിൽനിന്നും മെൽബണിലേക്ക് കുടിയേറിയവരുടെ ആദ്യ സംഗമം ആവേശകരമായി. ക്ലാരിൻഡ യൂലിക ഹാളിൽ നടന്ന ചടങ്ങിൽ ഉഴവൂർ ഗ്രാമത്തിലെ മെൽബണിലുള്ള മാതാപിതാക്കൾ നിലവിളക്ക് തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടേയും കലാപരിപാടികൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ജാതി–മത–രാഷ്ട്രീയ ചിന്തകൾക്ക് അധീനമായി ചിന്തിക്കുകയും ഐക്യപ്പെടുകയും ചെയ്തുകൊണ്ട് മെൽബൺ മലയാളികൾക്ക് മാതൃകയാകുകയാണ് ഉഴവൂർ സംഗമം. വ്യക്‌തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നാടിന്റെ വളർച്ചക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും നന്മയുടെ പ്രതീകമായ ഒരു സമൂഹത്തെ മെൽബണിൽ കെട്ടിപ്പെടുക്കാനും അംഗങ്ങൾ തീരുമാനിച്ചു. കലാപരിപാടികൾക്കുശേഷം സ്നേഹവിരുന്നും നടന്നു.

പരിപാടിയിലെ മികച്ച ലക്കി ഫാമിലിയായി ജോജി–സോണിയ പത്തുപറ ദമ്പതികളെ തിരഞ്ഞെടുത്തു. കോഓർഡിനേറ്റർ ജോസി ഒറ്റത്തെങ്ങാടിയിൽ, കമ്മിറ്റി അംഗം സൈമൺ വേളുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കോഓർഡിനേറ്റർ ജോസി ഒറ്റത്തങ്ങാടിയിൽ, കമ്മിറ്റി അംഗങ്ങളായ ബിനോയ് പച്ചിലമാക്കിൽ, ജോയ്സ് വെട്ടത്ത് കണ്ടത്തിൽ, ലിറ്റോ തോടനാനിയിൽ, സോജൻ പേരുകടപ്പനാൽ, ജോസ്മോൻ കുന്നപടവിൽ, സൈമൺ വേളൂപ്പറമ്പിൽ, അനില ടോബി, ജൂലി ടോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി പാറയ്ക്കൻ