ദുബായ് പോലീസ് മേധാവി അന്തരിച്ചു
Friday, November 25, 2016 5:28 AM IST
ദുബായ്: ദുബായ് പോലീസ് മേധാവി ലഫ്. ജനറൽ ഖമീസ് മത്താർ അൽ മസീന അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് നവംബർ 24ന് ദുബായ് റാഷിദ് ആസ്പത്രിയിൽ ആയിരുന്നു അന്ത്യം.

പോലീസ് ഉപമേധാവിയായിരുന്ന ഖമീസ് മത്താർ അൽ മസീന 2013 ലാണ് കമാൻഡർ ഇൻ ചീഫായി സ്‌ഥാനമേറ്റത്. ദുബായ് സിഐഡി മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കേസുകൾക്ക് വഴിത്തിരിവുണ്ടാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഖബറടക്കം 25ന് (വെള്ളി) ഖിസൈസ് ഖബർസ്‌ഥാനിൽ നടത്തി. ഉച്ചകഴിഞ്ഞ് സബീൽ ഗ്രാന്റ് മോസ്കിൽ നടന്ന പ്രാർഥന ശുശ്രൂഷകൾക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുക്‌തൂം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഷ്ഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുക്‌തൂം ബിൻ മുഹമ്മദ്, ആഭ്യന്തര മന്ത്രി സയിഫ് ബിൻ സയിദ് തുടങ്ങിയവർ നേതൃത്വം നൽകി.