ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സ്പോർട്സ് ദിനം ആഘോഷിച്ചു
Friday, November 25, 2016 7:49 AM IST
കുവൈത്ത്: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സ്പോർട്സ് ഡേ കൈഫാൻ സ്റ്റേഡിയത്തിൽ നടന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിഷ് ഗോൾഡർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പലും സ്പോർട്സ് കൺവീനറുമായ ഗംഗാധർ ശ്രീശാന്ത് അധ്യക്ഷത വഹിച്ചു. വിനുകുമാർ നായർ, അമർ മുഹമ്മദ്, ആഗ്നെല്ളോ ഫെർണാണ്ടസ്, വിവിധ ബ്രാഞ്ചുകളിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സംബന്ധിച്ചു.

ഇന്ത്യയുടേയും കുവൈത്തിന്റേയും ദേശീയഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ പ്രസംഗിച്ചു. തുടർന്ന് മാർച്ച് പാസ്റ്റും നടന്നു. സമാപന ചടങ്ങിൽ ഷെർളി ഡെന്നീസ് സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ