ആംഗല മെർക്കലിനും ജർമനി അഭയാർഥിത്വം നിഷേധിച്ചു
Friday, November 25, 2016 10:13 AM IST
ബർലിൻ: ജർമൻ ചാൻസലറുടെ പേര് സ്വന്തം കുട്ടിക്ക് ഇട്ടിട്ടൊന്നും കാര്യമില്ല. ആംഗല മെർക്കൽ എന്നു പേരുള്ള സിറിയൻ കുട്ടിക്കും അഭയാർഥിത്വം നിഷേധിക്കപ്പെട്ടു. ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസിന്റേതാണ് ഈ വെളിപ്പെടുത്തൽ.

കഴിഞ്ഞ വർഷം സിറിയയിൽനിന്ന് ജർമനിയിലെത്തിയ ടെമയും മാമോൻ അൽ ഹംസയുമാണ് ഇവിടെ ജനിച്ച കുട്ടിക്ക് ചാൻസലറുടെ പേരിട്ടത്. കഴിഞ്ഞ ഡിസംബർ 27നാണ് കുട്ടി ജനിച്ചത്.

ജർമനിയിൽ അഭയം കിട്ടിയ സന്തോഷത്തിലാണ് ഇങ്ങനെയൊരു പേരിടാൻ തീരുമാനിച്ചത്. എന്നാൽ, കൂട്ടിയുടെ ഒന്നാം പിറന്നാൾ അടുക്കുമ്പോൾ ഈ അഭയാർഥി കുടുംബത്തെ തേടിയെത്തിയത് അത്ര സുഖകരമായ വാർത്തയല്ല. കുടുംബത്തിന്റെ അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നു.

എന്ന കത്ത് ഇവർക്കു കിട്ടി. എന്നാൽ, നാട്ടിലേക്കു തിരിച്ചയച്ചാൽ പീഡനം നേരിടേണ്ടണ്ടിവരുമെന്നു തെളിയിച്ചാൽ നാടുകടത്തൽ ഒഴിവാക്കാനുള്ള വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ