പൈലറ്റ് സമരം മൂന്നാം ദിവസം: ലുഫ്താൻസ റദ്ദാക്കയിത് 830 സർവീസുകൾ
Friday, November 25, 2016 10:13 AM IST
ബർലിൻ: പൈലറ്റുമാർ നടത്തുന്ന സമരത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച ലുഫ്താൻസ എയർലൈൻസ് 830 ഫ്ളൈറ്റുകൾ റദ്ദാക്കി. വ്യാഴാഴ്ച 932 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.

സമരത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ച 900 ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. ഇതിനകം 3.15 ലക്ഷത്തോളം യാത്രക്കാരെ സമരം ബാധിച്ചു കഴിഞ്ഞു. ഹ്രസ്വ ദൂര വിമാനങ്ങളിലെ പൈലറ്റുമാരാണ് സമരം ചെയ്യുന്നത്.

2014 ഏപ്രിലനു ശേഷം ലുഫ്താൻസ നേരിടുന്ന പതിനാലാമത്തെ സമരമാണിത്. ഇതിനിടെ ലുഫ്താൻസയുടെ ബജറ്റ് വിഭാഗമായ യറോവിംഗ്സിലെ ക്യാബിൻ ക്രൂ നടത്തിയ പണിമുടക്ക് കാരണം മറ്റൊരു അറുപത് സർവീസ് കൂടി റദ്ദാക്കി. സമരം മൂന്നാം ദിവസവും പിന്നിടുമ്പോൾ മാനേജ്മെന്റ് നിഷ്ക്രിയരായി മാറുന്നത് ജർമനിയിലെ വ്യോമയാന ഗതാഗതത്തിന് വീണ്ടും വെല്ലുവിളിയായിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ