‘ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാളസിൽ
Saturday, November 26, 2016 2:41 AM IST
ഹൂസ്റ്റൺ : റവ.ഫാ. ജോൺ സാമുവേൽ തേൃത്വം നൽകുന്ന യേശു ക്രിസ്തുവിന്റെ ജനനം മുതൽ ഉയർപ്പു പെരുന്നാൾ വരെയുള്ള ഓർത്തഡോക്സ് പൊതു ആരാധനാ ഗീതങ്ങളുടെ സമുച്ഛയ സിംഫണി അവതരണം 2017 മാർച്ചു നാലിനു ഡാളസ് മാക്കാർതർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്. ഇരുപതിപ്പരം സംഗീതോപകരണ വിദഗ്ധരുടെ അകമ്പടിയോടെ അമ്പതിൽപ്പരം ഗായകർ അണി നിരന്നു നടത്തുന്ന സംഗീത സായാഹ്നം വിദഗ്ധ പരിശീലകനായ ജോൺ സാമുവേൽ അച്ഛന്റെ പരിശീലനത്തിൽ രൂപം കൊണ്ടതാണ്. ഡാളസ് ഏരിയ ഓർത്തോഡോസ് യൂവജന പ്രസ്‌ഥാനത്തിന്റെ കാരുണ്യ പ്രവർത്തത്തനത്തിന്റെ ധനശേഖരണാർത്ഥമാണ് ഈ വിപുലമായ പരിപാടി നടത്തപ്പെടുന്നത്. ലാ മോറിയോ സെഗത്തോ അഥവാ worship to the Lord എന്നാണ് ഈ പരിപാടിക്കു നാമകരണം ചെയ്തിരിക്കുന്നത്.

സൗത്ത് വെസ്റ്റ് ഭദ്രാസന യൂവജന പ്രസ്‌ഥാനം വൈസ് പ്രസിഡന്റ് റവ. ഫാ.ജോഷ്വാ ജോർജ്‌ജിന്റെ നേത്ര്വത്ത്വത്തിൽ ബിനു പൗലോസ്, അലക്സ് വർഗീസ്, അജി ജോർജ്, അബി ജോൺ, സിജി സാലു, ബിജോയ് ഉമ്മൻ , തോമസ്കുട്ടി ഇടിക്കുള, പ്രിൻസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: ചാർളി പടനിലം