ബെസ്റ്റ് തിരുവാതിര അവാർഡ് ബോൾട്ടൻ മലയാളി അസോസിയേഷന്
Saturday, November 26, 2016 7:43 AM IST
ലണ്ടൻ: യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടന്ന തിരുവാതിര മൽസരത്തിൽ അപ്പീൽ പോയതിനെത്തുടർന്ന് ബെസ്റ്റ് തിരുവാതിര അവാർഡ് ബോൾട്ടൻ മലയാളി അസോസിയേഷൻ സ്വന്തമാക്കി. സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

കേരളത്തിന്റെ തനതുകലകളുടെ പ്രഥമ സ്‌ഥാനത്ത് ഇടംപിടിച്ചിരിക്കുന്ന ഈ കലയ്ക്ക് പരമ്പരാഗത ശൈലിയിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ യുക്മ കലാമേളയ്ക്ക് നിറപ്പകിട്ടേകുന്നതായിരുന്നു. നാട്ടിൽ നിന്നെത്തിച്ച മുല്ല പൂവും തുളസിക്കതിരും നിലവിളക്കും ആഭരണങ്ങളും വസ്ത്രധാരണവും എടുത്തു പറയേണ്ടവ തന്നെയായിരുന്നു.

ബെസ്റ്റ് ട്രഡീഷണൽ തീരുവാതിര അവാർഡ് നല്കിയ നാഷണൽ അപ്പീൽ സമിതിക്കും അപ്പീലിനുവേണ്ടി ബോൾട്ടൻ അസോസിയേഷനുവേണ്ട പിന്തുണ നല്കിയ യുക്മ നോർത്ത് വെസ്റ്റ് റീജൺ ഭാരവാഹികൾക്കും മൽസര വിജയികൾക്കും ബോൾട്ടൻ മലയാളി അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: സിജു ജോസഫ്