ഹൂസ്റ്റണിൽ ഈയർ എൻഡ് റിട്രീറ്റ് ഡിസംബർ 29, 30, 31 തീയതികളിൽ
Saturday, November 26, 2016 7:43 AM IST
ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ ഇടവകമിഷന്റെ ആഭിമുഖ്യത്തിൽ ഇയർ എൻഡ് റിട്രീറ്റ് ഡിസംബർ 29, 30, 31 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഇമ്മാനുവൽ ദേവാലയത്തിൽ നടക്കും.

പ്രമുഖ കൺവൻഷൻ പ്രാസംഗികനും ഗായകനും കീബോർഡിസ്റ്റുമായ ഇവാഞ്ചലിസ്റ്റ് ബേബിക്കുട്ടി പുല്ലാട് ആണ് മുഖ്യ പ്രാസംഗികൻ. 29, 30 തീയതികളിൽ വൈകുന്നേരം ഏഴിനും 31ന് രാത്രി 10നുമാണ് ധ്യാനം.

വിവരങ്ങൾക്ക്: റവ. ജോൺസൺ ടി. ഉണ്ണിത്താൻ (വികാരി) 281 561 9147, എം.എം. തോമസ് (വൈസ് പ്രസിഡന്റ്) 281 933 6980, രാജൻ ദാനിയേൽ (സെക്രട്ടറി) 832 628 5481, തോമസ് വർഗീസ് (ട്രഷറർ) 281 701 5455.