ഡാളസ് സംയുക്‌ത ക്രിസ്മസ് കരോൾ ഡിസംബർ മൂന്നിന്
Saturday, November 26, 2016 7:47 AM IST
ഡാളസ്: ഡാളസ്–ഫോർട്ട്വർത്ത് ക്രൈസ്തവ ദേവാലയങ്ങൾ സംയുക്‌തമായി സംഘടിപ്പിക്കുന്ന കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സംയുക്‌ത ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ മൂന്നിന് (ശനി) വൈകുന്നേരം അഞ്ചു മുതൽ മാർത്തോമ ഇവന്റ് സെന്ററിൽ നടക്കും.

അലക്സിയോസ് മാർ യൂസേബിയോസ് ക്രിസ്മസ് സന്ദേശം നൽകും. ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയാണ് ക്രിസ്മസ് കരോളിന് ആതിഥേയത്വം വഹിക്കുന്നത്. റവ. രാജു ദാനിയേൽ (പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കരോൾ സർവീസിൽ പങ്കെടുക്കുന്ന ടീമുകൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. രാജു ദാനിയേൽ 214 476 6584, അലക്സ് അലക്സാണ്ടർ 214 289 9192.

റിപ്പോർട്ട്: പി.പി. ചെറിയാൻ