ഷറഫിയയിൽ നോർക്ക ഹെല്പ് ഡെസ്ക്
Saturday, November 26, 2016 10:23 AM IST
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം നോർക്ക ഹെല്പ് ഡെസ്ക് എല്ലാ ദിവസവും പ്രവർത്തിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

രാത്രി ഒമ്പതു മുതൽ 10 വരെ ഷറഫിയ സോഷ്യൽ ഫോറം സേവ കേന്ദ്രയിലാണ് ഹെല്പ് ഡെസ്ക് ക്രമീകരിച്ചിരിക്കുന്നത്. നോർക്ക രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്ത എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതാണ്. സേവനം ആവശ്യമുള്ളവർ പാസ്പോർട്ടിന്റെ കോപ്പി, ഇഖാമ കോപ്പി, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രവർത്തിസമയങ്ങളിൽ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 0559283915.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ