ഫിഡൽ കാസ്ട്രോയുടെ നിര്യാണത്തിൽ കേളി അനുശോചിച്ചു
Sunday, November 27, 2016 3:20 AM IST
റിയാദ് : മുൻ ക്യൂബൻ പ്രസിഡന്റും വിപ്ലവതാരവുമായ ഫിഡൽ കാസ്ട്രോയുടെ നിര്യാണത്തിൽ കേളി കലാസാംസ്ക്കാരികവേദി അനുശോചിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നേരിട്ട് പടനയിച്ച ഫിഡൽകാസ്ട്രോ ലോകമെങ്ങുമുള്ള വിപ്ലവ പ്രസ്‌ഥാനങ്ങൾക്ക് ആവേശമായിരുന്നു. ആളും അർത്ഥവും നിർലോഭം ഒഴുക്കിയീട്ടും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിനു കീഴെനിന്ന് നടത്തിയ ചെറുത്തുനിൽപ്പിന്റെ ചരിത്രം ലോകമെങ്ങുമുള്ള പോരാളികൾക്ക് ആവേശം പകരുന്നതാണ്. ക്യൂബയിലെ ഏകാധിപത്യവാഴ്ചയെ കടപുഴക്കിയെറിയുകമാത്രമല്ല, ലാറ്റിനമേരിക്കയിലെ രാഷ്ര്‌ടീയമാറ്റത്തിനു പ്രചോദനമാകാനും, പോരാളികൾക്ക് മാതൃകയാകാനും കാസ്ട്രോയ്ക്കായതായി കേളി സെക്രട്ടറിയേറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു.